Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fort Kochi

വ​ധ​ശ്ര​മ കേ​സിൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

ഫോ​​​​ർ​​​​ട്ടകൊ​​​​ച്ചി: കു​​​​മ്പ​​​​ള​​​​ങ്ങി സ്വ​​​​ദേ​​​​ശി ജെ​​​​ഫി​​​​ന്‍ ആ​​​​ന്‍റ​​​​ണി​​​​യെ വ​​​​ധി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി​​​​യെ ക​​​​ണ്ണ​​​​മാ​​​​ലി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ആ​​​​ല​​​​പ്പു​​​​ഴ നീ​​​​ണ്ട​​​​ക​​​​ര സ്വ​​​​ദേ​​​​ശി​​​​യും നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യു​​​​മാ​​​​യ വാ​​​​ള​​​​ന്ത​​​​റ വീ​​​​ട്ടി​​​​ല്‍ റോ​​​​ജ​​​​ന്‍ പോ​​​​ളി​​നെ (46)​​ ​​യാ​​​​ണ് ക​​​​ണ്ണ​​​​മാ​​​​ലി പോ​​​​ലീ​​​​സ് ഇ​​​​ന്‍​സ്പെ​​​​ക്ട​​​​ര്‍ സു​​​​നി​​​​ല്‍ തോ​​​​മ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ ഒ​​​​ക‌്ടോ​​​​ബ​​​​ര്‍ ആ​​​​റി​​​​ന് ക​​​​ണ്ണ​​​​മാ​​​​ലി കാ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പ് ഭാ​​​​ഗ​​​​ത്താ​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

റോ​​​​ജ​​​​ന്‍ പോ​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യ ആ​​​​ന്‍റ​​​​ണി ബേ​​​​സി​​​​ല്‍ സ​​​​ജി, സേ​​​​വ്യ​​​​ര്‍ (ഇ​​​​രു​​​​വ​​​​രും ക​​​​ണ്ണ​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി​​​​ക​​​​ൾ), പ​​​​ള്ളു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി ന​​​​ജീ​​​​ബ് എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നാ​​​​ണ് അ​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത്. ജെ​​​​ഫി​​​​ന്‍ കാ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പ് ബ​​​​സ് സ്റ്റോ​​​​പ്പി​​​​ല്‍ പാ​​​​ര്‍​ക്ക് ചെ​​​​യ്ത ബൈ​​​​ക്കി​​​​ല്‍ ആ​​​​ന്‍റ​​​​ണി ബേ​​​​സി​​​​ല്‍ ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നു.

ബൈ​​​​ക്കി​​​​ൽ​​​​നി​​​​ന്ന് മാ​​​​റാ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ ദേ​​​​ഷ്യ​​​​ത്തി​​​​ല്‍ ബൈ​​​​ക്കി​​​​ന്‍റെ താ​​​​ക്കോ​​​​ല്‍ ഊ​​​​രി​​​​യെ​​​​ടു​​​​ത്തു. ഇ​​​​തു പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​ലു​​​​ള്ള വി​​​​രോ​​​​ധ​​​​ത്തി​​​​ല്‍ ഒ​​​​ന്നാം പ്ര​​​​തി​​​​യും മ​​​​റ്റ് നാ​​​​ലു പേ​​​​രും ചേ​​​​ര്‍​ന്ന് ജെ​​​​ഫി​​​​നെ അ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

റോജൻ പോൾ‍ കാ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പ് ഭാ​​​​ഗ​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സി​​​​ന് ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്.

District News

ഫോ​ർ​ട്ടു​കൊ​ച്ചി​ക്ക് കൗ​തു​ക​മാ​യി കു​ര​ങ്ങ​നും മ​യി​ലും

ഫോ​ർ​ട്ടു​കൊ​ച്ചി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ വ​ഴി​തെ​റ്റി എ​ത്തി​യ മ​യി​ലും കു​ര​ങ്ങ​നും ഏ​വ​ർ​ക്കും കൗ​തു​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ മ​ര​ച്ചി​ല്ല​ക​ളി​ലും മ​ട്ടു​പ്പാ​വു​ക​ളി​ലു​മാ​യാ​ണ് കു​ര​ങ്ങ​ന്‍റെ വാ​സം.

ഭ​ക്ഷ​ണ​ത്തി​നാ​യി താ​ഴെ​യി​റ​ങ്ങു​മെ​ങ്കി​ലും ഉ​പ​ദ്ര​വ​കാ​രി​യ​ല്ലെ​ന്ന് വ​ഴി​യോ​ര വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ച​ര​ക്ക് വ​ണ്ടി​യി​ൽ ക​യ​റി​യെ​ത്തി​യ​താ​ണ് കു​ര​ങ്ങ​ൻ. പൊ​രി​ച്ച​യി​ന​ങ്ങ​ളും പ​ഴ​ങ്ങ​ളു​മാ​ണ് പ്രി​യ ഭ​ക്ഷ​ണം.

തു​ട​ക്ക​ത്തി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​ക്ക​ക്കൂ​ട്ട​ങ്ങ​ൾ കു​ര​ങ്ങി​നെ ഉ​പ​ദ്ര​വി​ക്കു​മാ​യി​രുന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ല.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​വ​ന്ന ച​ര​ക്ക് ലോ​റി​യി​ലാ​ണ് മ​യി​ൽ എ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പ​റ​ന്നു​ന​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. മ​ട്ടാ​ഞ്ചേ​രി, ചെ​റ​ളാ​യി, അ​മ​രാ​വ​തി, വെ​ളി മേ​ഖ​ല​ക​ളാ​​ണ് മ​യി​ലി​ന്‍റെ സ​ഞ്ചാ​ര കേ​ന്ദ്രം. മ​ഴ​ക്കാ​റ് വ​ന്ന​പ്പോ​ൾ മ​യി​ൽ പീ​ലി​വി​ട​ർ​ത്തി നൃ​ത്ത​മാ​ടി​യ​ത് ഏ​വ​ർ​ക്കും വി​ശേ​ഷ കാ​ഴ്ച​യാ​യി​രു​ന്നു. വീ​ടു​ക​ളു​ടെ ടെ​റ​സി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലു​മെ​ത്തു​ന്ന മ​യി​ലി​നെ കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നുമുള്ള തിരക്കിലാണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും.

Kerala

തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​രോ​ഷമി​ര​മ്പി; തീ​​​​ര​​​​ജ​​​​ന​​​​ത​​​​യെ ഉ​​​​ണ​​​​ര്‍​ത്തി വൈ​​​​ദി​​​ക​​​​രു​​​​ടെ ഉ​​​​പ​​​​വാ​​​​സസ​​​​മ​​​​ര​​​​വും ബ​​​​ഹു​​​​ജ​​​​നറാ​​​​ലി​​​​യും

 

ഫോ​​​​ര്‍​ട്ടു​​​​കൊ​​​​ച്ചി: ക​​​​ട​​​​ല്‍​ക്ഷോ​​​​ഭ​​​​ത്തി​​​​ല്‍ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ അ​​​​ണി​​​​നി​​​​ര​​​​ന്ന് പ​​​​ശ്ചി​​​​മ​​​​കൊ​​​​ച്ചി. തീ​​​​ര​​​​ജ​​​​ന​​​​ത​​​​യ്ക്ക് പി​​​​ന്തു​​​​ണ അ​​​​ര്‍​പ്പി​​​​ച്ചും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണു​​​​തു​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി കൊ​​​​ച്ചി, ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വൈ​​​​ദി​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ ഉ​​​​പ​​​​വാ​​​​സ ധ​​​​ര്‍​ണ​​​​യി​​​​ലും വൈ​​​​കു​​ന്നേ​​രം ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ലും സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും ആ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം കോ​​​​ട്ട​​​​പ്പു​​​​റം ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. തീ​​​​ര​​​​ശോ​​​​ഷ​​​​ണം ത​​ട​​യാ​​നും ക​​​​ട​​​​ലി​​​​ന്‍റെ മ​​​​ക്ക​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കാ​​​​നും ബാ​​​​ധ്യ​​​​സ്ഥ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ വ​​​​ന്‍​പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് അ​​​​ടി​​​​ക്ക​​​​ടി ഉ​​​​ണ്ടാ​​​​കു​​​​ന്ന ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.


തോ​​​​പ്പും​​​​പ​​​​ടി ബി​​​​ഒ​​​​ടി ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പം ന​​​​ട​​​​ന്ന സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ കൊ​​​​ച്ചി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ മോ​​​​ണ്‍. ഷൈ​​​​ജു പ​​​​ര്യാ​​​​ത്തു​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജി​​​​ജു അ​​​​റ​​​​ക്ക​​​​ത്ത​​​​റ, സം​​​​സ്ഥാ​​​​ന വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, അ​​​​ഡ്വ. ഷെ​​​​റി ജെ.​​ ​​തോ​​​​മ​​​​സ്, സ​​​​ന്തോ​​​​ഷ് കൊ​​​​ടി​​​​യ​​​​നാ​​​​ട് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന വൈ​​​​ദി​​​​ക​​​​രു​​​​ടെ ഉ​​​​പ​​​​വാ​​​​സ ധ​​​​ര്‍​ണ​​​​യി​​​​ല്‍ 200ലേ​​​​റെ വൈ​​​​ദി​​​​ക​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ആ​​​​ല​​​​പ്പു​​​​ഴ കൃ​​​​പാ​​​​സ​​​​നം ധ്യാ​​​​ന​​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ.​​ ഡോ. ​​വി.​​​​പി. ജോ​​​​സ​​​​ഫ് വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ല്‍ ഉ​​​​പ​​​​വാ​​​​സ​​ധ​​​​ര്‍​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ബി​​​​ഷ​​​​പ് ഡോ.​​ ​​ആ​​​​ന്‍റ​​​​ണി വാ​​​​ലു​​​​ങ്ക​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കൊ​​​​ച്ചി രൂ​​​​പ​​​​ത ചാ​​​​ന്‍​സ​​​​ല​​​​ര്‍ റ​​​​വ. ​​ഡോ. ​​ജോ​​​​ണി സേ​​​​വ്യ​​​​ര്‍ പു​​​​തു​​​​ക്കാ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ മോ​​​​ണ്‍. ജോ​​​​യി പു​​​​ത്ത​​​ൻ​​​​വീ​​​​ട്ടി​​​​ല്‍, ഫാ.​​ ​​ആ​​​​ന്‍റ​​​​ണി കു​​​​ഴി​​​​വേ​​​​ലി, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ​​​​ന​​​​ഞ്ചി​​​​ക്ക​​​​ല്‍, ഫാ. ​​​​സോ​​​​ള​​​​മ​​​​ന്‍ ചാ​​​​ര​​​​ങ്ങാ​​​​ട്ട്, ഫാ. ​​​​ആ​​​​ന്‍റ​​​​ണി ടോ​​​​പ്പോ​​​​ള്‍, ഫാ. ​​​​ജോ​​​​ഷി മ​​​​യ്യാ​​​​റ്റി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


പ​​​​ള്ളു​​​​രു​​​​ത്തി​​​​യി​​​​ല്‍ നി​​​​ന്നാ​​​​രം​​​​ഭി​​​​ച്ച ബ​​​​ഹു​​​​ജ​​​​ന റാ​​​​ലി കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സും സാ​​​​ന്തോ​​​​മി​​​​ല്‍ നി​​​​ന്നാ​​​​രം​​​​ഭി​​​​ച്ച റാ​​​​ലി ഫാ.​​ ​​ജോ​​​​പ്പ​​​​ന്‍ അ​​​​ണ്ടി​​​​ശേ​​​​രി​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​എ​​​​ല്‍​സി​​​​എ രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് പൈ​​​​ലി ആ​​​​ലു​​​​ങ്ക​​​​ല്‍, ഫാ. ​​​​സെ​ബാ​സ്റ്റി​യ​ന്‍ പു​​​​ത്ത​​​​ന്‍​പു​​​​ര​​​​യ്ക്ക​​​​ല്‍, ഫാ. ​​​​ജോ​​​​പ്പി കൂ​​​​ട്ടു​​​​ങ്ക​​​​ല്‍, ഫാ. ​​​​ആ​​​​ന്‍റ​​​​ണി വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ല്‍, ഫാ. ​​​​റാ​​​​ഫി പ​​​​ര്യാ​​​​ത്തു​​​​ശേ​​​​രി, ഫാ. ​​​​ആ​​​ന്‍റ​​​​ണി പു​​​​ളി​​​​ക്ക​​​​ല്‍, മെ​​​​റ്റി​​​​ല്‍​ഡാ മൈ​​​​ക്കി​​​​ള്‍, പീ​​​​റ്റ​​​​ര്‍ പി.​​ ​​ജോ​​​​ര്‍​ജ്, പോ​​​​ള്‍ ബെ​​​​ന്നി പു​​​​ളി​​​​ക്ക​​​​ല്‍, മാ​​​​ര്‍​ഗ​​​​രേ​​​​റ്റ് ലോ​​​​റ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്കി.

Latest News

Up